പുസ്തക പ്രകാശനം ഉപരാഷ്‌ട്രപതി നിർവഹിക്കും.

Monday 29 December 2025 12:07 AM IST

ശിവഗിരി: പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാർ മധുസൂദനനും ചേർന്ന് രചിച്ച "എംപവറിംഗ് മൈൻഡ്സ് ട്രാൻസ്‌ഫോർമിംഗ് ലൈവ്സ് -ശ്രീനാരായണ ഗുരുസ്‌ ഫിലോസഫി ഒഫ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെലിവേലോപ്മെന്റ് " എന്ന കൃതി 30ന് നടക്കുന്ന 93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹത്തിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണൻ

കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്കു നൽകി പ്രകാശനം നിർവഹിക്കും.ശ്രീനാരായണഗുരുവിനെ ഒരു സന്യാസിയായോ തത്വചിന്തകനായോ മാത്രം കാണുന്ന പതിവ് സമീപനത്തെ അതിജീവിച്ച് വിദ്യാഭ്യാസം, നൈപുണ്യവികസനം, മാനവപുരോഗതി എന്നിവയിൽ കാലത്തേക്കാൾ മുന്നേ സഞ്ചരിച്ച ഒരു ആധുനിക ദാർശിനികനായി അവതരിപ്പിക്കുന്നതാണ് ഗ്രന്ഥം.

അ​ധഃ​സ്ഥി​ത​മു​ന്നേ​റ്റം​ ​ഗു​രു​ദേവ ദ​ർ​ശ​ന​ത്തി​ലൂ​ടെ

ശി​വ​ഗി​രി​:​ 93​-ാ​മ​ത് ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​അ​ധഃ​സ്ഥി​ത​മു​ന്നേ​റ്റം​ ​ഗു​രു​ദേ​വ​ ​ദ​ർ​ശ​ന​ത്തി​ലൂ​ടെ​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ശി​വ​ഗി​രി​യി​ൽ​ ​ന​ട​ന്ന​ ​സെ​മി​നാ​ർ​ ​പി​ന്നോ​ക്ക​ ​വി​ക​സ​ന​ ​വി​ഭാ​ഗം​ ​മു​ൻ​ ​ഡ​യ​റ​ക്ട​ർ​ ​വി.​ആ​ർ.​ ​ജോ​ഷി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ​ ​കാ​ണി​ക്ക​ക​ൾ​ ​നി​റ​യ്ക്കുന്ന​ ​അ​ധഃ​സ്ഥി​ത​ർക്ക്​ ​അ​തി​ന​പ്പു​റ​ത്തു​ള്ള​ ​ശ്രീ​കോ​വി​ലി​നു​ള്ളി​ൽ​ ​ക​യ​റു​വാ​ൻ​ ​ഇ​ന്നും​ ​അ​യി​ത്തം​ ​ക​ല്പി​ക്കു​ന്ന​ ​ലോ​ക​ത്താ​ണ് ​നാം​ ​ജീ​വി​ക്കു​ന്ന​തെ​ന്നും​ ​ഇ​ത് ​മാ​റ്റേ​ണ്ട​ ​കാ​ലം​ ​അ​തി​ക്ര​മി​ച്ചു​വെ​ന്നും​ ​ജോ​ഷി​ ​പ​റ​ഞ്ഞു.​ ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കെ.​പി.​സി.​സി​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​ശ​ര​ത്ച​ന്ദ്ര​പ്ര​സാ​ദ് ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി,​അ​ഡ്വ.​ ​എ​സ്.​ ​ച​ന്ദ്ര​സേ​ന​ൻ,​ന​വോ​ത്ഥാ​ന​ ​മു​ന്ന​ണി​ ​ചെ​യ​ർ​മാ​ൻ​ ​രാ​മ​ഭ​ദ്ര​ൻ,​കൊ​ച്ചി​ ​ശ്രീ​നാ​രാ​യ​ണ​ ​സേ​വാ​സം​ഘ​ത്തി​ലെ​ ​പി.​പി.​ ​രാ​ജ​ൻ,​കെ.​പി.​എം.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി​നോ​ദ് ​ശ്രീ​കാ​ര്യം,​അ​ഡ്വ.​ ​പ്ര​ഹ്ലാ​ദ​ൻ,​ജ​യ​പ്ര​കാ​ശ് ​(​എ​സ്.​ആ​ർ.​ ​പി​)​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.