എ.ബി. വാജ്പേയി ജന്മശതാബ്ദി
കൊല്ലം: ഭാരതീയ ജനതാ കർഷകമോർച്ച കൊല്ലം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.ജെ.പി തൃക്കടവൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷിച്ചു. കൊല്ലം കോർപ്പറേഷനിൽ ജയിച്ച ബി.ജെ.പിയുടെ 12 കൗൺസിൽമാരെയും ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്തിനെയും ചടങ്ങിൽ ആദരിച്ചു. വെസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കർഷകമോർച്ച വെസ്റ്റ് ജില്ലാ പ്രസിഡന്റ് ചവറ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുനിൽ തിരുമുറ്റം സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവ് എസ്.തേവലക്കര നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി പ്രേമാനന്ദ്, വൈസ് പ്രസിഡന്റുമാരായ രാജഗോപാലൻ നായർ, വി.എസ്. ശശികുമാർ, സെക്രട്ടറിമാരായ സുരേഷ് കുമാർ, കെ.എൻ. രവീന്ദ്രൻ, സന്തോഷ്, സുദർശനൻ, ട്രഷറർ ബിജു ബാഹുലേയൻ, സോഷ്യൽ മീഡിയ കൺവീനർ രാജേഷ് എന്നിവർ സംസാരിച്ചു.