എസ്.എം.വിജയാനന്ദ് പ്രകൃതി കൃഷി ഉപമിഷൻ ചെയർമാൻ

Tuesday 30 December 2025 12:10 AM IST

തിരുവനന്തപുരം:കേരള മോഡൽ ഉത്തരവാദിത്ത പ്രകൃതികൃഷി ഉപമിഷന്റെ ചെയർമാനായി മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനെ നിയമിച്ചു. കേരളത്തിലെ പരമ്പരാഗത കൃഷിരീതികളെ ഏകോപിപ്പിച്ചായിരിക്കും പ്രകൃതി കൃഷി ഉപമിഷന്റെ പ്രവർത്തനങ്ങൾ. മിഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിക്കും. കൃഷിക്കൂട്ടങ്ങൾ പോലുള്ള കാർഷിക ഗ്രൂപ്പുകളുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ അവലോകന യോഗങ്ങൾ നടത്തുന്നത് മിഷന്റെ മേൽനോട്ടത്തിലായിരിക്കും.