പുസ്തക പ്രകാശനം
Monday 29 December 2025 12:12 AM IST
കൊട്ടാരക്കര: താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബി.എസ്. ഗോപകുമാറിന്റെ 'കണ്ണാന്തള്ളിയിലെ മഞ്ഞുതുള്ളികൾ' പുസ്തകത്തിന്റെ പ്രകാശനം സി.പി.എം ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.സലം പുസ്തകം ഏറ്റുവാങ്ങി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എ.എസ്. ഷാജി അദ്ധ്യക്ഷത വഹിച്ചു. പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രദീപ് കണ്ണങ്കോട്, കില ജില്ലാ ഫെസിലിറ്റേറ്റർ പി. അനിൽകുമാർ, ഹരിതമിഷൻ കോ-ഓർഡിനേറ്റർ മോഹൻകുമാർ, കോട്ടാത്തല ശ്രീകുമാർ, ഷിജു, അരുൺ, വേണുഗോപാൽ, സോമശേഖരൻ, ബിജുരാജ് സുരേന്ദ്രൻ, എസ്.ദേവകുമാർ, ഡോ.കൃഷ്ണ, ടി.ബിനു, അമൃതലാൽ എന്നിവർ സംസാരിച്ചു. ബി.എസ്. ഗോപകുമാർ മറുപടി പ്രസംഗം നടത്തി. എം.ടി.വാസുദേവൻ നായരുടെ തിരക്കഥകളെ ആസ്പദമാക്കിയാണ് പുസ്തകം എഴുതിയത്. സൈന്ധവ ബുക്സാണ് പ്രസാധകർ.