ലേബർകോഡുകളുടെ ലക്ഷ്യം അടിമത്തൊഴിൽ
Monday 29 December 2025 12:14 AM IST
കൊല്ലം: കേന്ദ്രസർക്കാർ നടപ്പാക്കിയ നാല് ലേബർ കോഡുകൾ, കുറഞ്ഞ കൂലിക്ക് പണിയെടുപ്പിക്കാവുന്ന അടിമത്തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് ലഭ്യമാക്കാനുള്ളതാണെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ പറഞ്ഞു. സി.ഐ.ടി.യു കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക സമരം പോലെ ഉജ്ജ്വലമായ സമരം ലേബർ കോഡുകൾക്കെതിരെ രാജ്യത്ത് ശക്തിപ്പെടേണ്ടതുണ്ടെന്നും സമരങ്ങൾക്ക് സി.ഐ.ടി.യു നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എ.എം. ഇക്ബാൽ, ട്രേഡ് യൂണിയൻ നേതാക്കളായ എ. അനിരുദ്ധൻ, ജി. ആനന്ദൻ, എച്ച്. ബെയ്സിൽ ലാൽ, എസ്. മുരളീകൃഷ്ണപിള്ള, എം.എസ്. മുരളി, മുരളി മടന്തംകോട്, ആർ. അരുൺ കൃഷ്ണ, ജെ. ഷാജി, കെ. ഷാഹിമോൾ എന്നിവർ സംസാരിച്ചു.