ഉത്തരവ് പിൻവലിക്കണം
Monday 29 December 2025 12:15 AM IST
കൊല്ലം: സപ്ലൈകോയിൽ സിവിൽ സപ്ലൈസ് ജീവനക്കാരുടെ തസ്തികകൾ വെട്ടിക്കുറച്ച ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിനു മുന്നിലും ജില്ലാ ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കൊല്ലത്ത് ജില്ലാ സിവിൽ സപ്ലൈസ് ഓഫീസിനു മുന്നിൽ നടന്ന പ്രകടനവും യോഗവും എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ഗാഥ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ഖുശി ഗോപിനാഥ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. നിസാമുദ്ദീൻ, സി. രാജേഷ്, സജി ലിയോൺ, ജി.എസ്. രഞ്ജിനി, സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി കെ.ആർ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.