എസ്.പി.സി അലൂമ്‌നി മീറ്റ്

Monday 29 December 2025 12:17 AM IST
ഹോപ്പ് - എസ്.പി.സി അലൂമ്‌നി മീറ്റ് സിറ്റി പൊലീസ് കമ്ി​ഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലം സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ സോഷ്യൽ പൊലീസിംഗിന്റെ ഭാഗമായ 'ഹോപ്പ്- എസ്.പി.സി അലൂമ്‌നി കുട്ടികളുടെ ജോയിന്റ് മീറ്റ് 2025 കൊല്ലം സിറ്റി പൊലീസ് കമ്മി​ഷണർ കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. കൊല്ലം സിറ്റി അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് എ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റ് ജയശ്രീയുടെ നേതൃത്വത്തിൽ ഐസ് ബ്രേക്കിംഗ് സെഷൻ നടന്നു. സോഷ്യൽ പൊലീസിംഗ് പദ്ധതികളെക്കുറിച്ച് സൈക്കോളജിസ്റ്റ് കാർട്ടൺ ഫെർണാണ്ടസ് സംസാരി​ച്ചു. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സീനിയർ ഓഫീസർ ബിനോയ് മാത്യുവിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസിലും ഡെസ്റ്റ് മോണ, നിമ്മി,മാത്യു എന്നിവരുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസുകളും നടന്നു. കൺട്രോൾ റൂം സി.ഐ ആർ. രതീഷ് , കൊല്ലം എ.സി.പി ഷെരീഫ്, സൈക്കോളജിസ്റ്റുമാരായ കാൾട്ടൺ ഫെർണാണ്ടസ്,സുവിദ്യ, ഹോപ്പ് കോ ഓർഡിനേറ്റർ കെ.എസ്. ബിനു, എസ്.പി.സി കോ ഓർഡിനേറ്റർ ഷഹീർ എന്നിവർ സംസാരിച്ചു.