കൊല്ലത്തിന്റെ ടൂറിസം സാദ്ധ്യതകളി​ൽ ചർച്ച

Monday 29 December 2025 12:18 AM IST

കൊല്ലം: കൊല്ലം നഗരത്തിന്റെ വികസന സാദ്ധ്യതകളിൽ ടൂറിസത്തിന് പ്രാധാന്യം നൽകണമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ അഭിപ്രായപ്പെട്ടു. കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് നബാർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഉണർവ് 2025 പ്രദർശന വിപണമേളയുടെ ഭാഗമായി കൊല്ലം കോർപ്പറേഷനിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്കരണം, നഗര സൗന്ദര്യവത്കരണം എന്നിവയ്ക്ക് പ്രാധാന്യം നൽകി പൊതുസമൂഹത്തിന്റെ അഭിപ്രായം രൂപീകരിച്ച് വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് മേയർ എ.കെ. ഹഫീസ് പറഞ്ഞു. ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ, കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശി, എസ്. സുധീശൻ, രശ്മി ജി.നായർ, ആർ. ശ്രീജ,കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാക്കളായ പി.എ. രാജേന്ദ്രൻ, അഡ്വ. എം.എസ്. ഗോപകുമാർ, എന്നിവർ സംസാരി​ച്ചു.