വനിതാ കൗൺസിലർ പോകേണ്ടത് ആ മുറിയിലൂടെയല്ല: മന്ത്രി ജോർജ് കുര്യൻ

Monday 29 December 2025 12:54 AM IST

ന്യൂഡൽഹി: തിരുവനന്തപുരം ശാസ്‌തമംഗലത്തെ കോർപറേഷൻ വക കെട്ടിടത്തിൽ നിന്ന് എം.എൽ.എ വി.കെ. പ്രശാന്ത് ഒഴിയണമെന്ന കൗൺസിലർ ആർ. ശ്രീലേഖ ആവശ്യപ്പെട്ടത് തെറ്റായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തതെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കെട്ടിടത്തിലെ എം.എൽ.എയുടെ മുറിയിലൂടെ വനിതാ കൗൺസിലർ പോകണമെന്ന് പറയുന്നത് ശരിയല്ല. സ്‌ത്രീകളെ ബഹുമാനിക്കുന്ന സമൂഹത്തിൽ ഇത് അംഗീകരിക്കാൻ കഴിയില്ല.

ഉത്തരേന്ത്യയിൽ ക്രൈസ്‌തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വാർത്തയാക്കുന്ന മാദ്ധ്യമങ്ങൾ കേരളത്തിലെ സംഭവങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉത്തരേന്ത്യയിലെ സംഭവങ്ങളിലെല്ലാം കേസെടുത്തിട്ടുണ്ട്. കേരളത്തിൽ അക്രമിക്കപ്പെടുന്നവർക്കെതിരെയാണ് കേസെടുക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.