കുമരകത്ത് വിപ്പ് ലംഘിച്ചവരെ ബി.ജെ.പി പുറത്താക്കി
Monday 29 December 2025 1:03 AM IST
കോട്ടയം: കുമരകത്ത് വിപ്പ് ലംഘിച്ച് വോട്ടുചെയ്ത മെമ്പർമാരെ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പി.കെ സേതു,സുനിത് വി.കെ,നീതു റെജി എന്നിവരെയാണ് പുറത്താക്കിയതെന്ന് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമാണിത്. കുമരകം പഞ്ചായത്തിൽ ബി.ജെ.പിയുടേയും യു.ഡി.എഫിന്റെയും പിന്തുണയിൽ സ്വതന്ത്രൻ എ.പി ഗോപിയാണ് പ്രസിഡന്റായത്.