ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി, റാന്നിയിൽ യുവാവിന് ദാരുണാന്ത്യം

Monday 29 December 2025 9:02 AM IST

പത്തനംതിട്ട: നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പത്തനംതിട്ട റാന്നി വലിയപറമ്പിൽ പടിയിലാണ് സംഭവം. വാനിലെ യാത്രക്കാരനായ തെലങ്കാന സ്വദേശി രാജേഷ് ഗൗഡ (39) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന പത്തുപേർക്ക് പരിക്കേറ്റു. കണമലയിൽ ശബരിമല തീർത്ഥാടകർക്ക് അന്നദാനം സംഘടിപ്പിച്ചിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. മണ്ഡലപൂജ കഴിഞ്ഞ് നട അടച്ചതോടെ ഇവ‌ർ ഉല്ലാസയാത്രയ്‌ക്ക് പുറപ്പെട്ടതായിരുന്നു.

ഇതിനുശേഷം മടങ്ങിവരവെ രാത്രി ഒന്നരയോടെയാണ് അപകടത്തിൽപെട്ടത്. അപകട കാരണം വ്യക്തമല്ല. ഇതിനിടെ എംസി റോഡിൽ കുളനട മാന്തുകയിൽ ലോറിയും കോളേജ് ബസും കൂട്ടിയിടിച്ചും ഇന്ന് പുലർച്ചെ അപകടമുണ്ടായി. ബസിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ കാലിന് പരിക്കുണ്ട്.