രാത്രി വെള്ളത്തിൽ അനക്കം; ടോർച്ചടിച്ച് നോക്കിയ ഉദ്യോഗസ്ഥർ കണ്ടത് അപൂർവ കാഴ്ച

Monday 29 December 2025 3:36 PM IST

രാത്രിയിൽ പുഴയിലൂടെ ഉഗ്രവിഷമുള്ള പാമ്പ് പോകുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഐഎസ്എഫ് ഉദ്യോഗസ്ഥൻ പർവീൺ കസ്വാനാണ് വീഡിയോ പങ്കുവച്ചത്. ഇരുട്ടിൽ അരുവിയിലൂടെ ബാൻഡസ് ക്രെയ്റ്റ് പാമ്പ് മുന്നോട്ട് പോകുന്നത് വീഡിയോയിൽ കാണാം. കറുപ്പും മഞ്ഞയും വരകൾ ഉള്ള പാമ്പിനെ ടോർച്ചിന്റെ വെളിച്ചത്തിൽ വ്യക്തമായി കാണാം. അധികപേർ കണ്ടിട്ടില്ലാത്ത ഈ പാമ്പിന്റെ വീഡിയോ മിനിട്ടുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റി.

'മനോഹരമായ വരകൾ. ഇന്ത്യയിൽ കാണപ്പെടുന്ന വളരെ വിഷമുള്ള പാമ്പാണ് ബാൻഡസ് ക്രെയ്റ്റ്. രാത്രി പട്രോളിംഗിനിടെ യാദൃശ്ചികമായാണ് ഇതിനെ കണ്ടത്. പ്രകൃതി എങ്ങനെയാണ് ഇത്ര വ്യത്യസ്തമായ വരകൾ നൽകിയത്'- എന്നും പർവീൺ കസ്വാന കുറിച്ചു. ഒരു ദിവസത്തിനുള്ളിൽ വീഡിയോയ്ക്ക് മൂന്ന് ലക്ഷത്തോളം വ്യൂസ് ലഭിച്ചു. നിരവധി കമന്റും ലഭിക്കുന്നുണ്ട്. ബാൻഡസ് ക്രെയ്റ്റ് സാധാരണയായി രാത്രിയിൽ മാത്രമാണ് ഇരപിടിക്കുന്നത്. അപൂർവമായി മാത്രമേ ആ പാമ്പിനെ കാണാൻ കഴിയൂ.