വിശ്വകർമ്മ ഐക്യവേദി ജില്ലാ നേതൃയോഗം

Monday 29 December 2025 5:36 PM IST

കൊച്ചി: വിശ്വകർമ്മ ഐക്യവേദിയുടെ ജില്ലാ നേതൃയോഗം ചെയർമാൻ ഡോ.ബി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിൽ ആയിരത്തിലധികം വിശ്വകർമ്മ സമുദായാംഗങ്ങൾക്ക് സ്ഥാനാർത്ഥിത്വം ലഭിച്ചതും അധികാര സ്ഥാനങ്ങളിലെത്തിയതും സമൂഹം നിർണായക ശക്തിയാണെന്നതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വകർമ്മ ധാർമ്മിക സേവന സംഘം വൈസ് പ്രസിഡന്റ് മനോജ് അദ്ധ്യക്ഷനായി. ഐക്യവേദി രക്ഷാധികാരി കെ.കെ.ചന്ദ്രൻ, ഐക്യവേദി വൈസ് ചെയർമാൻ കെ.കെ. വേണു, ഐക്യവേദി ജനറൽ കൺവീനർ ടി.പി. സജീവൻ, വിശ്വകർമ്മ ധാർമ്മിക സേവന സംഘം പ്രസിഡന്റ് പീതേശ്വരൻ, സെക്രട്ടറി സുരേഷ്, ടി.കെ. മനോഹരൻ, ബാഹുലേയൻ, സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.