ഡ്രൈവർ രക്ഷകനായി; രക്ഷിതാവിന്റെ കൈവിട്ടോടിയ കുട്ടിക്ക് അത്ഭുത രക്ഷപ്പെടൽ

Monday 29 December 2025 5:40 PM IST

പാലക്കാട്: രക്ഷിതാവിന്റെ കൈവിട്ട് ബസിന് മുന്നിലേക്ക് ചാടിയ കുട്ടിക്ക് രക്ഷകനായി ഡ്രൈവർ. പാലക്കാട് തൃത്താല കൂറ്റനാട് വാവനൂരിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെ വാവനൂർ സ്‌കൂളിന് സമീപം നിൽക്കുകയായിരുന്നു കുട്ടിയും രക്ഷിതാവും. ഇതിനിടെ ഗുരുവായൂരിൽ നിന്നും പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന ബസിന്റെ മുന്നിലേക്ക് ആൺകുട്ടി റോഡ് മുറിച്ചുകടക്കാനായി എടുത്തുചാടി. സെക്കൻഡുകൾ കൊണ്ട് ബസ് സഡൻ ബ്രേക്കിട്ട് നിർത്തിയതിനാൽ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മയിൽവാഹനം എന്ന ബസിന്റെ ഡ്രൈവർ അനൂപിന്റെ മനസാന്നിദ്ധ്യം കൊണ്ട് മാത്രമാണ് ഒരു കുട്ടിയുടെ ജീവൻ രക്ഷിക്കാനായത്.