തമ്മനം വിനോദ വാർഷികാഘോഷം

Monday 29 December 2025 5:41 PM IST

കൊച്ചി: തമ്മനം വിനോദയുടെ 70-ാം വാർഷികത്തിന്റെ ഭാഗമായി ഒരു കൊല്ലം നീളുന്ന പരിപാടികളുടെ ആരംഭവും സാംസ്കാരികപരിപാടികളുടെ സമാപനവും ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ വി.കെ. മിനിമോൾ മുഖ്യാതിഥിയായി. പ്രസിഡന്റ് ഒ.എസ്. ശശി അദ്ധ്യക്ഷനായി. കൗൺസിലർമാരായ ദിവ്യാജോഷ്, മോളി ചാർളി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ്, കെ.ടി. ജോയ്, കെ.വൈ. നവാസ്, കെ.ഡി. വിൻസന്റ്, കെ.വി.മാർട്ടിൻ, കെ.എ. യൂനസ്, സിജു കുര്യൻ തുടങ്ങിയവർ പങ്കെടുത്തു. അഖില കേരള ചെസ് മത്സര, കലാമത്സര വിജയികൾക്കുള്ള സമ്മാനവിതരണവും ഫ്രാൻസിസ് അത്തിപ്പറമ്പിൽ അനുസ്മരണവും നടത്തി.