കെ.എൽ.സി.എ പ്രതിഷേധ പ്രകടനവും ധർണയും
Monday 29 December 2025 5:47 PM IST
കൊച്ചി: വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പീഡനങ്ങളിൽ പ്രതിഷേധിച്ച് കെ.എൽ.സി.എ വരാപ്പുഴ അതിരൂപത പ്രകടനവും ധർണയും നടത്തി. അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ വരാപ്പുഴ അതിരൂപതാ ആസ്ഥാനത്തുനിന്ന് ആരംഭിച്ച പ്രകടനം ഹൈക്കോടതി ജംഗ്ഷനിലെ മദർ തെരേസ ചത്വരത്തിൽ സമാപിച്ചു. കെ.എൽ.സി.എ അതിരൂപത പ്രസിഡന്റ് റോയ് ഡിക്കൂഞ്ഞ അദ്ധ്യക്ഷനായി. ജോസഫ് ജൂഡ്, ഫാ. മാർട്ടിൻ തൈപ്പറമ്പിൽ, റോയ് പാളയത്തിൽ, എൻ.ജെ. പൗലോസ്, സി.ജെ. പോൾ, ബാബു ആന്റണി, ആഷ്ലിൻ പോൾ, നിരഞ്ജന തുടങ്ങിയവർ പങ്കെടുത്തു.