മണ്ഡലമഹോത്സവം സമാപിച്ചു
Monday 29 December 2025 6:21 PM IST
പെരുമ്പാവൂർ: അറയ്ക്കപ്പടി കുടിയ്ക്കാലിൽ ദേവീക്ഷേത്രത്തിലെ മണ്ഡല മഹോത്സവം കലശപൂജ, കളമെഴുത്തും പാട്ടും, പൊങ്കാല സമർപ്പണം എന്നിവയോടെ സമാപിച്ചു. പറവൂർ പ്രശാന്ത് ശാന്തി, ഗോപൻ ശാന്തി, വത്സൻ ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ കെ.കെ തിരുമേനി, കെ. കെ. ശശിധരൻ, കെ. എൻ. സുകുമാരൻ, കെ. കെ. ചന്ദ്രബോസ്, ഇ. എൻ. ദാസൻ, കെ.ടി. ബിനോയ്, കെ. എൻ രാജൻ, കെ.ബി. അനിൽകുമാർ, കെ.എ. ബാലകൃഷ്ണൻ, കെ.എൻ മോഹനൻ, ഒ. ഇ. ഷാജി, കെ. എൻ ഷാജി എന്നിവർ നേതൃത്വം നൽകി.