സഹകരണ വാരാഘോഷം ഉദ്ഘാടനം ഇന്ന്
Monday 29 December 2025 6:25 PM IST
വൈപ്പിൻ: 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കൊച്ചി താലൂക്ക് ഉദ്ഘാടനം ഞാറക്കൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്ന് 2ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിക്കും. കൊച്ചി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി. സജീവൻ അദ്ധ്യക്ഷനാകും. ജോ.രജിസ്ട്രാർ കെ.വി. സുധീർ, അസി. രജിസ്ട്രാർ ടി.പി. ഹരിദാസ്, സഹകരണ ബാങ്കുകളുടെയും സംഘങ്ങളുടെയും പ്രസിഡന്റുമാരായ കെ.എൽ. ദിലീപ്കുമാർ, ടിറ്റോ ആന്റണി, കെ.സി. സെൽവൻ, ജോൺ റെബല്ലോ, കെ.ബി. ജോഷി, സി.കെ. അനന്തകൃഷ്ണൻ, കെ.ജെ. സോഹൻ, കെ.വി. ജയചന്ദ്രൻ, ടി.സി. ചന്ദ്രൻ, പി.ജി. ജയകുമാർ, കെ.കെ. പുഷ്കരൻ, വി.പി. സൈലേന്ദ്രൻ, സി.പി. അനിൽ എന്നിവർ സംസാരിക്കും.