കാവല്ലൂർ മുരളീധരന്റെ പുസ്തക പ്രകാശനം
Tuesday 30 December 2025 2:29 AM IST
കാലടി: കാലടി എസ്.എൻ.ഡി.പി ലൈബ്രറിയിൽ കാവല്ലൂർ മുരളീധരന്റെ മാനന്തവാടി സൂപ്പർ ഫാസ്റ്റ്, ഘാട്ടു ശ്യംജി, പോട്ടോഫിനോ, പേരണ്ടൂർ എന്നീ കൃതികൾ പ്രകാശനം ചെയ്തു. ഹിമ എന്ന ചെറുകഥാ സമാഹാരത്തിന്റെ കവർ പ്രകാശനവും നടന്നു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ.ഷാജി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് അഡ്വ.കെ.ബി.സാബു അദ്ധ്യക്ഷനായി. ഉമാദേവി തുരുത്തേരി, രാധാകൃഷ്ണൻ വെട്ടത്ത്, ബാലചന്ദ്രൻ ഇഷാര, സിയ പുത്തേത്ത്, പി.കെ.ധർമ്മരാജ്, ഐവർകാല രവികുമാർ, ഷാജിയോഹന്നാൻ, മായ.എസ്, ലൈബ്രറി സെക്രട്ടറി കാലടി.എസ്.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. സാഹിതി സംഗമ വേദി പത്തനംതിട്ടയാണ് പരിപാടി സംഘടിപ്പിച്ചത്.