'കേരളത്തില്‍ കമ്മ്യൂണിസം തകരാന്‍ അനുവദിക്കരുത്'; വി കെ പ്രശാന്ത് വിഷയത്തില്‍ അഖില്‍ മാരാര്‍

Monday 29 December 2025 6:53 PM IST

കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ സിപിഎം നേതാവും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വി.കെ പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് അഖില്‍ മാരാര്‍. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അഖിലിന്റെ പ്രതികരണം. തിരുവനന്തപുരത്തെ സുപ്രധാന ലൊക്കേഷനില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നത് 800രൂപ വാടകക്ക്. ഇതറിയാന്‍ കോര്‍പറേഷന്‍ ഭരണം മാറേണ്ടി വന്നു എന്നതാണ് തന്നെ അത്ഭുതപ്പെടുത്തുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പരിഹസിച്ചു.

അഖില്‍ മാരാറുടെ കുറിപ്പിന്റെ പൂര്‍ണ രൂപം

തിരുവനന്തപുരത്തെ സുപ്രധാന ലൊക്കേഷനില്‍ MLA ഓഫീസ് പ്രവര്‍ത്തിക്കുന്നത് 800രൂപ വാടകക്ക്.. ഇതറിയാന്‍ കോര്‍പറേഷന്‍ ഭരണം മാറേണ്ടി വന്നു എന്നതാണ് എന്നെ അത്ഭുതപെടുത്തുന്നത്... ഈ പ്രതിപക്ഷം എന്ന് പറയുന്നത് കേവലം പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍ അല്ല.. പഞ്ചായത്ത് മുതല്‍ ജില്ലാ പഞ്ചായത്ത് വരെ, മുന്‍സിലിപ്പാലിറ്റി, കോര്‍പറേഷന്‍ ഇവിടങ്ങളില്‍ ഒക്കെ ഈ കര്‍മം ഭംഗിയായി നിര്‍വഹിച്ചാല്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടി അധികാരം ഏത് രീതിയില്‍ ദുരുപയോഗം ചെയ്തെന്ന് അറിയാന്‍ കഴിയും.. ഞാന്‍ പണ്ട് യൂത്ത് കോണ്‍ഗ്രസ്സ് ഇല്‍ പ്രവര്‍ത്തിച്ച കാലം എന്റെ പഞ്ചായത്തില്‍ നടന്ന സകല അഴിമതികളും അന്പതിലധികം വിവരാവകാശ രേഖ വഴി കണ്ടെത്തി എന്റെ നാട്ടില്‍ അറിയിച്ചു..വാര്‍ഡുകളില്‍ നോട്ടീസ് അടിച്ചു വിതരണം ചെയ്തു, പ്രതിഷേധ യോഗം സംഘടിപ്പിച്ചു ജനത്തെ അറിയിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്നെ ആ പരുപാടിയില്‍ നിന്നും ഒഴിവാക്കി കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ അന്ന് കമ്മ്യൂണിസ്‌റ് പാര്‍ട്ടിയെ സഹായിച്ചു.. ഗ്രാമസഭകളില്‍ നിങ്ങളില്‍ എത്ര പേര് പങ്കെടുക്കുന്നു.. ഈ ഗ്രാമസഭകളില്‍ വ്യാജമായി പല പദ്ധതികളും പാസാക്കി എടുക്കാന്‍ ഇടത് നേതാക്കള്‍ക്ക് പ്രത്യേക കഴിവാണ്.. പഞ്ചായത്ത് വക പല പദ്ധതികളും തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടി കൊടുക്കുന്ന ഇടപാടുകള്‍ ആരും ചോദിക്കാറുമില്ല.. കക്കൂസ്, കിണര്‍ തൊട്ട് പശുവിനെ വരെ അടിച്ചു മാറ്റാന്‍ ഇവര്‍ക്ക് കഴിയുന്നത് ചോദിക്കാന്‍ ആരും എതിരെ വരില്ല എന്ന ധൈര്യമാണ്.. അത്തരം ഒരു കുഞ്ഞു കാര്യമാണ് mla പ്രശാന്തിന്റെ വാടക കെട്ടിടവും...അന്വേഷിച്ചു പോയാല്‍ തിരുവനന്തപുരം കോര്‍പറേഷന്‍പകുതി ഇവന്മാര്‍ വിറ്റ് കാണും.. 800രൂപ വാടക നല്‍കുന്ന പ്രശാന്ത് എഴുതി എടുക്കുന്ന തുക എത്രയാണ് എന്നൊരു വിവരകാശം ചോദിച്ചു നോക്കു.. അപ്പോഴറിയാം നാലര വര്‍ഷമായി വഹിച്ച തുക എത്രയെന്നു... ഭരിക്കുന്നതിനേക്കാള്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നത് പ്രതിപക്ഷത്തു പ്രവര്‍ത്തിക്കുമ്പോള്‍ ആണ്.. ഭരിക്കാന്‍ അറിയില്ല എങ്കിലും പ്രതിപക്ഷ ധര്‍മം ഭംഗിയായി ചെയ്യാന്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിക്കറിയാം... അവരെ എത്രയും വേഗം പ്രതിപക്ഷത് എത്തിച്ചു ഈ നാടിനെ രക്ഷിക്കേണ്ടത് മലയാളിയുടെ കടമ ആയി മാറി കഴിഞ്ഞു... അധികാരം പിടിക്കുക.. അതിലൂടെ കട്ട് മുടിച്ചു നാട് നശിപ്പിക്കുക അത് വഴി സ്വയം ഇല്ലാതാകുക... അതാണല്ലോ കമ്മ്യൂണിസം.. കേരളത്തില്‍ കമ്മ്യൂണിസം തകരാന്‍ അനുവദിക്കരുത്.. Can you the government of Kerala ??