ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
Tuesday 30 December 2025 12:15 AM IST
കുന്ദമംഗലം: മുറിയനാൽ യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിനാഘോഷവും യു.ഡി.എഫ് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യൻ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ലാ പഞ്ചായത്ത് മെമ്പർ സീന അശോകൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. ബാബുമോൻ, എ.പി അഷ്റഫ്, എ.സി ആയിഷാബി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.കെ.ഷൈജു, എ. റിനേഷ് ബാൽ, ബാബു കൊടമ്പാട്ടിൽ, എ.പി ബാലൻ, രജീഷ് ചെറുവലത്ത്, ഹൃദ്യദാസ് വട്ടം പാറക്കൽ, കെ.സി സാബിറ, കെ.മോഹൻദാസ്, സലിം തെക്കയിൽ, വി.പി. പത്മനാഭൻ നായർ എന്നിവർ പ്രസംഗിച്ചു.