അനുസ്മരണം
Tuesday 30 December 2025 12:26 AM IST
കാലടി: തുറവുംകര യൂസഫ് മെമ്മോറിയൽ ലൈബ്രറിയിൽ സംഘടിപ്പിച്ച ജേക്കബ് നായത്തോട് അനുസ്മരണം അങ്കമാലി നഗരസഭാ മുൻ ചെയർമാൻ കെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.എച്ച്. നൗഷാദ് അദ്ധ്യക്ഷനായി. സെക്രട്ടറി എ.എ. ഗോപി, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം ഹണി ഡേവീസ്, എം.പി. സേതുമാധവൻ, ജി. ഉഷാദേവി, എ.എ. സന്തോഷ്, രഹിത മോഹനൻ എന്നിവർ പങ്കെടുത്തു.