സ്വർണമാല തിരികെ നൽകി മാതൃകയായി
Monday 29 December 2025 7:40 PM IST
മരട്: കുമ്പളം സെന്റ് ജോസഫ് പള്ളിക്ക് സമീപം കളഞ്ഞു കിട്ടിയ 2 പവൻ മാല ഉടമയ്ക്ക് തിരികെ നൽകി റിട്ടയേർഡ് കെ.എസ്.ഇ.ബി ജീവനക്കാരൻ മാതൃകയായി. ഇന്നലെ ഉച്ചയ്ക്ക് പള്ളിയിലെ കപ്യാർ ഐക്യനാട്ടിൽ വീട്ടിൽ റാഫേൽ ജോലിക്ക് വരുന്നതിനിടെ പള്ളിക്ക് മുൻവശത്തെ ബേക്കറിക്ക് സമീപമാണ് മാല നഷ്ടപ്പെട്ടത്. കുമ്പളം സ്വദേശിയായ കണിശേരി വീട്ടിൽ സഹദേവന് മാല ലഭിച്ചയുടൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്കൊപ്പം പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി മാല കൈമാറി. പനങ്ങാട് സബ് ഇൻസ്‌പെക്ടർ സേതുവിന്റെ സാന്നിദ്ധ്യത്തിൽ മാല ഉടമയ്ക്ക് കൈമാറി. സഹദേവന്റെ സത്യസന്ധതയെ പൊലീസ് അഭിനന്ദിച്ചു.