ഫിറ്റായി കഴിഞ്ഞാല്‍ പിന്നെ മദ്യം വിളമ്പുന്നത് ഇങ്ങനെയാണ്; കേരളത്തിലെ ബാറില്‍ നടന്നത്

Monday 29 December 2025 7:44 PM IST

കണ്ണൂര്‍: ബാറില്‍ മദ്യപിക്കാനെത്തുന്നവരെ അളവിന്റെ കാര്യത്തില്‍ പറ്റിച്ചതിന് പിഴ ശിക്ഷ. അളവില്‍ തട്ടിപ്പ് നടത്തിയതിന് കണ്ണൂര്‍ പഴയങ്ങാടിയിലെ പ്രതീക്ഷ ബാറിന് 25000 രൂപ പിഴയിട്ടു. മദ്യപിക്കാന്‍ എത്തുന്ന ആളുകള്‍ക്ക് ആദ്യം കൃത്യമായ അളവില്‍ സാധനം നല്‍കുമെങ്കിലും കസ്റ്റമര്‍ ഫിറ്റായിക്കഴിഞ്ഞുവെന്ന് മനസ്സിലായാല്‍ പിന്നെ അളവില്‍ കുറവ് വരുത്തി തട്ടിപ്പ് ആരംഭിക്കും. 60 മില്ലിക്ക് പകരം 48 മില്ലിയുടെ അളവ് പാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.