യാത്രയയപ്പ് നൽകി
Tuesday 30 December 2025 1:03 AM IST
പട്ടാമ്പി: ചാലിശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിവികാരി ഫാദർ ബിജുമൂങ്ങാംകുന്നേലിന് യാത്രയയപ്പ് നൽകി. യാത്രയപ്പ് സമ്മേളനത്തിൽ തൃശൂർ ഭദ്രാസന കൗൺസിൽ അംഗം സി.യു.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഇടവകയുടെ ഉപഹാരം ട്രസ്റ്റി സി.യു.ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ ചേർന്ന് വികാരിക്ക് കൈമാറി. ഇടവകയ്ക്ക് കീഴിലുള്ള ഭക്തസംഘടനകളും കുടുംബയൂണിറ്റും ഉപഹാരങ്ങൾ നൽകി. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.എ.ഏലിയാസ്, തമ്പി കൊള്ളന്നുർ, കെ.സി.ആന്റണി, സി.വി.ഷാബു, ഫാ. ബിജു മുങ്ങാംകുന്നേൽ എന്നിവർ സംസാരിച്ചു.