തൊഴിൽമേള 3ന്

Tuesday 30 December 2025 1:06 AM IST
job

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനുവരി മൂന്നിന് തൊഴിൽമേള സംഘടിപ്പിക്കും. രാവിലെ 10ന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനോട് അനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ് ഡ്രൈവ് നടക്കുക. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ്, ടെലികോളിംഗ്, സോഷ്യൽ മീഡിയ അഡ്മിൻ, സ്വീപ്പർ, ബിസിനസ് ഡെവലപ്പ്‌മെന്റ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ബ്രാഞ്ച് മാനേജർ, ടെറിറ്റോറി മാനേജർ, ക്ലസ്റ്റർ മാനേജർ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഫോൺ: 0491 2505435, 2505204