ഹജ്ജിന് 78 പേർക്കു കൂടി അവസരം

Tuesday 30 December 2025 12:29 AM IST

മലപ്പുറം: 2026 വർഷത്തെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട 78 പേർക്ക് കൂടി അവസരം ലഭിച്ചു. ക്രമ നമ്പർ 5,174 മുതൽ 5,251 വരെയുള്ള അപേക്ഷകർക്ക് കൂടിയാണ് അവസരം ലഭിച്ചത്. പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2026 ജനുവരി എട്ടിനകം ആദ്യ ഗഡുവും രണ്ടാം ഗഡുവും ഉൾപ്പെടെ ഒരാൾക്ക് 2.77 ലക്ഷം രൂപ അടയ്ക്കണം. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ ഇൻ സ്ലിപ്പ് ഉപയോഗിച്ച് എസ്.ബി.ഐ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓൺലൈനായോ പണമടക്കാം.