പ്രതിഷേധം നടത്തി

Tuesday 30 December 2025 12:30 AM IST

തേഞ്ഞിപ്പലം: കേന്ദ്ര സർക്കാരിന്റെ ഗാന്ധി തമസ്‌കരണ നടപടികൾക്കെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ പ്രവർത്തക കൂട്ടായ്മ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യൂണിവേഴ്സിറ്റി പോസ്റ്റ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് അലി ഉദ്ഘാടനം ചെയ്തു. ഡോ.ആർസു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ടി.ജെ.മാർട്ടിൻ ,മധു രാമനാട്ടുകര, ആർ.എസ്.പണിക്കർ,​ ഡോ .എം.സി.കെ.വീരാൻ,​ മുൻ സിൻഡിക്കേറ്റ് അംഗം വി.പി.അബ്ദുൽ ഹമീദ്,​ വീക്ഷണം മുഹമ്മദ്,എ.കെ.അബ്ദു റഹിമാൻ, കെ.പി.ദേവദാസ്, പി.നിധീഷ്, അനുമോദ് കാടാശ്ശേരി,ചെമ്പൻ ഹനീഫ, കോശി തോമസ്, പി.കെ.പ്രദീപ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.