എൻ.എസ്.എസ് ക്യാമ്പ് 

Tuesday 30 December 2025 12:31 AM IST

തിരൂർ: ആലത്തിയൂർ കെ.എച്ച്.എം ഹയർസെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികളുടെ എൻ.എസ്.എസ് ക്യാമ്പ് 'ഇനിയുമൊഴുകും' പുറത്തൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുജീബ് പൂളക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ സോണിയ.സി. വേലായുധൻ, പി.ടി.എ പ്രസിഡന്റുമാരായ ടി.എൻ. ഷാജി, കെ. സിദ്ദീഖ്, പ്രോഗ്രാം ഓഫീസർ ധന്യ.സി.നായർ, മാനേജർ ഇൻ ചാർജ് ഡോ. ടി.പി.ഇബ്രാഹിം, മെമ്പർ രേഷ്മ ജയൻ, എച്ച്.എം എം.ബിന്ദു, ഫൗസി, പി.ടി.എ വൈസ് പ്രസിഡന്റ് ഐ.പി.ജലീൽ, കെ.സുവർണ്ണ, എം.ജംഷീർ ബാബു ,​ ജയകൃഷ്ണൻ, നിഷ , സജിദ തുടങ്ങിയവർ പ്രസംഗിച്ചു.