എൻ.എസ്.എസ് സഹവാസ ക്യാമ്പ്

Tuesday 30 December 2025 12:38 AM IST
എൻ.എസ്.എസ്. ' സഹവാസ ക്യാമ്പ് ജില്ലാ പഞ്ചായത്തു മെമ്പർ പി കെ ബാബു ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ് സപ്തദിന സഹവാസ ക്യാമ്പിന് എരമംഗലം ഗവ.എൽ.പി സ്കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്തംഗം പി. കെ ബാബു ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.പി റിഷാന അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ കെ. ആർ. ലിഷ ക്യാമ്പ് വിശദീകരണം നടത്തി. പ്രധാനാദ്ധ്യാപിക ശ്രീജ, ടി. സജീവൻ, എം.പ്രഭാകരൻ, പി. ദീപേഷ് , പി. ടി. എ പ്രസിഡന്റ്‌ രാമകൃഷ്ണൻ, സ്വാഗതസംഘം കൺവീനർ ബാബു, അദ്ധ്യാപകരായ മുഹമ്മദ്‌ സി അച്ചിയത്ത്, നദീം നൗഷാദ്, ആശ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എൻ. എം നിഷ സ്വാഗതവും എൻ. എസ്. എസ് ലീഡർ വേദ രാജീവ്‌ നന്ദിയും പറഞ്ഞു.