കോൺഗ്രസ് പോസ്റ്റോഫീസ് മാർച്ച്
Tuesday 30 December 2025 12:42 AM IST
ബാലുശ്ശേരി: ബാലുശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച മോദി സർക്കാർ നടപടിക്കെതിരെ പോസ്റ്റോഫീസ് മാർച്ചും ധർണയും നടത്തി. ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ബി വിജീഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.സി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ബാലുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മംഗളദാസ് ത്രിവേണി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വരുൺ കുമാർ, പി.കെ. മോഹനൻ, രാജേന്ദ്രൻ ചാക്യണ്ടി, സി.വി ബഷീർ, റിലേഷ് ആശാരിക്കൽ, അസ്സൻ സി.വി, ബാലൻ പാറക്കൽ, റീജ കണ്ടോത്ത് കുഴിയിൽ, റജീന ബാലകൃഷ്ണൻ, ഭാസ്കരൻ വൺകണയുള്ളതിൽ, ഭാസ്കരൻ കിണറുള്ളതിൽ, ഹരീഷ് നന്ദനം, ഉണ്ണി മാധവൻ വി.ടി, രവീന്ദ്രൻ, ബാലകൃഷ്ണൻ കാഞ്ഞിക്കാവ്, വിജില തുടങ്ങിയവർ പ്രസംഗിച്ചു.