പൊലീസിൽ സ്ഥാനക്കയറ്റവും അഴിച്ചുപണിയും ഉടൻ

Tuesday 30 December 2025 12:00 AM IST

തിരുവനന്തപുരം: പൊലീസിൽ ഉന്നതതല സ്ഥാനക്കയറ്റവും അഴിച്ചുപണിയും ഉടനുണ്ടാവും. ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, ആർ.നിശാന്തിനി, സതീഷ് ബിനോ, എസ്.അജിതാ ബീഗം എന്നിവർക്ക് ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിക്കും. എസ്.പിമാരായ ശിവവിക്രം, ഹിമേന്ദ്രനാഥ്, അരുൾ ബി. കൃഷ്ണ എന്നിവർ ഡി.ഐ.ജിമാരാവും. കേന്ദ്രഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങിയെത്തുന്ന എ.ഡി.ജി.പി ദിനേന്ദ്ര കശ്യപിനെ ക്രൈംബ്രാഞ്ചിൽ നിയമിച്ചേക്കും. നിലവിൽ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എച്ച്.വെങ്കടേശിനാണ് ക്രൈംബ്രാഞ്ചിന്റെ ചുമതല. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്ത് അധികചുമതല വഹിക്കുന്ന ബറ്റാലിയൻ എ.ഡി.ജി.പി തസ്തികയിലും ഒഴിവുണ്ട്. കൈക്കൂലിക്കേസിൽ ആരോപണം നേരിടുന്ന ജയിൽ മേധാവി ബൽറാംകുമാർ ഉപാദ്ധ്യായയെയും മാറ്റിയേക്കും.