നിയമസഭ പുരസ്‌കാരം എൻ.എസ്.മാധവന്

Tuesday 30 December 2025 12:00 AM IST

തിരുവനന്തപുരം; സാഹിത്യ കലാ സാംസ്‌കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള നിയമസഭ പുരസ്‌കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവന് നൽകുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരുലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. ജനുവരി 7ന് നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം നൽകും. ലന്തൻ ബത്തേരിയിലെ ലുത്തിയിനകൾ എന്ന ഒരു നോവൽ കൊണ്ട്, നോവൽ സാഹിത്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഹിഗ്വിറ്റ', 'തിരുത്ത്', 'ചുളൈമേടിലെ ശവങ്ങൾ', 'വൻമരങ്ങൾ വീഴുമ്പോൾ', 'പഞ്ചകന്യകകൾ', 'ഭീമച്ചൻ' തുടങ്ങിയവയാണ് ശ്രദ്ധേയമായ കഥകൾ.