മദ്രസ പൊളിക്കുന്നത് തടയാതെ സുപ്രീംകോടതി

Tuesday 30 December 2025 12:30 AM IST

ന്യൂഡൽഹി: ചേരി വികസനത്തിന്റെ ഭാഗമായി ഡൽഹി മെഹ്‌റോളി - ബദർപൂർ റോഡിലെ മദ്രസ പൊളിച്ചു നീക്കാനുള്ള തീരുമാനത്തെ സുപ്രീംകോടതി തടഞ്ഞില്ല. ഹർജിയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് തയ്യാറായില്ല. ചരിത്ര സ്‌മാരകമായിരുന്നെങ്കിൽ സംരക്ഷിക്കുന്നത് പരിഗണിക്കാമായിരുന്നുവെന്ന് വ്യക്തമാക്കി.