 നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ ആത്മവിശ്വാസത്തോടെ യു.ഡി.എഫ്, തിരിച്ചുവരാനുറച്ച് എൽ.ഡി.എഫ്

Tuesday 30 December 2025 12:35 AM IST
നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി മുന്നണികൾ

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ വലിയ വിജയം നേടിയ ആത്മവിശ്വാസത്തിൽ യു.ഡി.എഫും അപ്രതീക്ഷിത തിരിച്ചടിയിൽ നിന്ന് തിരിച്ചുവരാൻ എൽ.ഡി.എഫും നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോൾ കോർപ്പറേഷനിൽ ഉണ്ടാക്കിയ മുന്നേറ്റം നിയമസഭ തിരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എൻ.ഡി.എ. 25 വർഷം മുമ്പാണ് കോഴിക്കോട് ജില്ലയിൽ അവസാനമായി ഒരു കോൺഗ്രസ് സ്ഥാനാർത്ഥി വിജയിച്ചത്. 20 വർഷമായി കോൺഗ്രസ് ഇല്ലാത്ത ജില്ലയായ കോഴിക്കോട് നിന്ന് അരഡസൻ എം.എൽ.എമാരെയെങ്കിലും നിയമസഭയിലേക്ക് അയക്കാനാണ് ഡി.സി.സി നേതൃത്വത്തിന്റെ ലക്ഷ്യം. 2021ൽ 13 നിയമസഭ മണ്ഡലങ്ങളിൽ 11 സീറ്റ് നേടിയ ഇടതുപക്ഷം ഇത്തവണയും സമാനമായ നേട്ടത്തിനുള്ള മുന്നൊരുക്കത്തിലാണ്.

തൊ​ഴി​ലു​റ​പ്പുമായി കോ​ൺ​ഗ്ര​സ്

സ​മ​ഗ്ര​ ​വോ​ട്ട​ർ​പ​ട്ടി​ക​ ​പ​രി​ഷ്ക്ക​ര​ണ​ത്തി​ന്റെ​ ​(​എ​സ്.​ഐ.​ആ​ർ​)​ ​മ​റ​വി​ൽ​ ​വോ​ട്ട് ​വെ​ട്ടി​മാ​റ്റാ​നു​ള്ള​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നീ​ക്ക​ത്തി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധം​ ​സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ​കോ​ൺ​ഗ്ര​സ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​ദേ​ശീ​യ​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​കേ​ന്ദ്രം​ ​അ​ട്ടി​മ​റി​ക്കുക​യാ​ണെ​ന്ന് ​ആ​രോ​പി​ച്ച് ​ജ​നു​വ​രി​ 15​ന് ​പ​ഞ്ചാ​യ​ത്ത്-​ ​മു​നി​സി​പ്പ​ൽ​ ​മേ​ഖ​ലാ​ ​ത​ല​ത്തി​ൽ​ ​സാ​യാ​ഹ്ന​ ​ധ​ർ​ണ​ ​സം​ഘ​ടി​പ്പി​ക്കും.​ ​

വി​ക​സ​ന​ ​നേ​ട്ട​ങ്ങൾ ഉ​യ​ർ​ത്തി​ ​സി.​പി.​എം

സ​ർ​ക്കാ​രി​ന്റെ​ ​വി​ക​സ​ന​നേ​ട്ട​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടി​ ​ത​ന്നെ​യാ​വും​ ​ഇ​ട​തു​പ​ക്ഷം​ ​ഇ​ത്ത​വ​ണ​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​നെ​ ​നേ​രി​ടു​ക.​ ​ഇ​തി​ന് ​വേ​ണ്ടി​ ​ഗൃ​ഹ​സ​മ്പ​ർ​ക്കം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​തൊ​ഴി​ലു​റ​പ്പ് ​പ​ദ്ധ​തി​ ​അ​ട്ടി​മ​റി​ക്കു​ന്ന​ ​കേ​ന്ദ്ര​നി​ല​പാ​ടി​നെ​തി​രെ​ ​ ​സ​മ​രം​ ​തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളെ​ ​മ​ത്സ​ര​രം​ഗ​ത്തി​റ​ക്കാ​നും​ ​​ ​ആ​ലോ​ച​ന​യു​ണ്ട്.

 കേന്ദ്ര നേട്ടങ്ങൾ പറഞ്ഞ് ബി.ജെ.പി

കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചാവും ബി.ജെ.പി വോട്ട് തേടുക. സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രചാരണവും നടത്തും. കോർപ്പറേഷനിൽ നടത്തിയ മികച്ച മുന്നേറ്റം നഗരമണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.