എം.ജി വാർത്തകൾ
Tuesday 30 December 2025 12:36 AM IST
ഒന്നാം സെമസ്റ്റർ എം.എ, എം.എസ്സി, എം.കോം,എം.സി.ജെ, എം.ടി.എ,എം.എച്ച്.എം,എം.എം.എച്ച്,എം.എസ്.ഡബ്ല്യൂ,എം.ടി.ടി.എം (സി.എസ്.എസ് 2015 മുതൽ 2018വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) ഒക്ടോബർ 2025 പരീക്ഷകൾ ജനുവരി 28 മുതൽ നടക്കും.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്.സി ബേസിക് സയൻസസ് (കെമിസ്ട്രി,സ്റ്റാറ്റിസ്റ്റിക്സ്,ഫിസിക്സ്),എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, ഡാറ്റാ സയൻസ്) ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്-ഇംഗ്ലീഷ് (2025 അഡ്മിഷൻ റഗുലർ, 2020-23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഡിസം 2025 പരീക്ഷകൾക്ക് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.ബി.എ (2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ജനുവരി 12 വരെ അപേക്ഷിക്കാം.