പി.എസ്.സി അറിയിപ്പുകൾ
Tuesday 30 December 2025 12:38 AM IST
വകുപ്പുതല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ 2025ജൂലായ് വിജ്ഞാപന പ്രകാരം നടത്തിയ വിവിധ വകുപ്പുതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റിൽ ലഭിക്കും. പരീക്ഷ പാസായവർ തങ്ങളുടെ പ്രൊഫൈൽ വഴി ഓൺലൈനായി സർട്ടിഫിക്കറ്റിന് അപേക്ഷ സമർപ്പിക്കണം.സർട്ടിഫിക്കറ്റ് അടിയന്തിരമായി ആവശ്യമുള്ളവർ ജനുവരി 1മുതൽ 31വരെ ചൊവ്വ,ബുധൻ,വ്യാഴം എന്നീ ദിവസങ്ങളിൽ ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രം,ഓഫീസ് ഐ.ഡി എന്നിവ സഹിതം നേരിട്ടെത്തി പി.എസ്.സിയുടെ ആസ്ഥാന ഓഫീസിൽ നിന്നും കൈപ്പറ്റാം. കൂടാതെ സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുമ്പോൾ തന്നെ പരീക്ഷാർത്ഥികൾക്ക് ഡിജിലോക്കറിലും ലഭ്യമാകും. ഡിജിലോക്കർ അക്കൗണ്ടിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് ഓഫീസ് മേധാവികൾക്ക് മുന്നിൽ പ്രൊബേഷൻ, പ്രൊമോഷൻ എന്നീ ആവശ്യങ്ങൾക്ക് താത്കാലികമായി ഹാജരാക്കാം.