കുടിവെള്ള ക്ഷാമം പരിഹരിക്കണം

Tuesday 30 December 2025 12:39 AM IST

കടമ്പനാട്: കടമ്പനാട് കുടിവെള്ള പദ്ധതിയുടെ തകരാറായ മോട്ടോർ പമ്പ് നന്നാക്കൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ എം.എൽ.എ ഫണ്ട് ഉപയോഗിക്കണമെന്ന് ഐ.എൻ.ടി.യു.സി കടമ്പനാട് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയായിരുന്നപ്പോൾ സ്ഥാപിച്ച മോട്ടോർമാറ്റി പുതിയത് സ്ഥാപിക്കുവാൻ പത്ത് വർഷമായിട്ടും കഴിഞ്ഞില്ലെന്ന് യോഗം കുറ്റപ്പെടുത്തി. ബ്ളോക്ക് പഞ്ചായത്ത് അംഗം സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു, എൻ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, ദിലീപ് കടമ്പനാട്, വിമലമധു, റിജോ പാറയിൽ, ഷിജാ മുരളിധരൻ,രാജുശാമുവേൽ, പി.എൻ പ്രസാദ്,കെ.എൻ.രാജൻ,ആർ. ശാന്താദേവി ,മണ്ണടി ബഷീർ, ഷിജിഖാൻ തുടങ്ങിയവർ പ്രസംഗിച്ചു.