ക്രിസ്മസ് റാലിയും വിശ്വാസി സംഗമവും
Tuesday 30 December 2025 12:41 AM IST
കോന്നി: മലങ്കര കത്തോലിക്കാ സഭ കോന്നി വൈദിക ജില്ല അജപാലകസംഘടിപ്പിച്ച ക്രിസ്മസ് റാലിയും വിശ്വാസി സംഗമവും മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ ഡോ.യൂഹാനോൻ മാർ തെയോ ഡോഷ്യസ് ഉദ്ഘാടനം ചെയ്തു. കോന്നി പൊലീസ് ഇൻസ്പക്ടർ ബി.രാജഗോപാൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ അദ്ധ്യക്ഷത വഹിച്ചു. ഫിലിപ്പ് ജോർജ്, ഫാ.ജോർജ് വർഗീസ് പുതുപ്പറമ്പിൽ ഫാ.ജീമോൻ കുന്നും പുറത്ത്,ഫാ. ജോബ് പതാലിൽ, ഫാ.വർഗീസ് തയ്യിൽ, എന്നിവർ നേതൃത്വം നല്കി. പുതുതായി ചുമതലയേറ്റ സഭാഗംങ്ങളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിനാമ്മ റോയി, കോന്നി പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം റോബിൻ മോൻസി, അംഗങ്ങളായ,സ്കറിയ പനച്ചത്തറ, ലൂയിസ് സാമുവൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.