ജനറൽബോഡി യോഗം ഇന്ന്
Tuesday 30 December 2025 12:43 AM IST
പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ ബോഡി യോഗം ഇന്ന് രാവിലെ 10 ന് പത്തനംതിട്ട രാജീവ് ഭവനിൽ ചേരും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ജനറൽ ബോഡി യോഗത്തിൽ യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രൊഫ. പി.ജെ.കുര്യൻ, ആന്റോ ആന്റണി എം.പി, പന്തളം സുധാകരൻ, ജനറൽ സെക്രട്ടറിമാരായ പി. മോഹൻരാജ, പഴകുളം മധു, എൻ. ഷൈലാജ് മറ്റ് നേതാക്കൾ എന്നിവർ പ്രസംഗിക്കും.