ടിപ്പർ ലോറി മറിഞ്ഞ്  ഡ്രൈവർക്ക് പരിക്ക്

Tuesday 30 December 2025 12:44 AM IST

പത്തനംതിട്ട: ലോഡ് ഇറക്കുന്നതിനിടെ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഡ്രൈവർ പ്രസാദിനെ അഗ്നിരക്ഷാസേന ആശുപത്രിയിലാക്കി. മൈലപ്ര കാക്കാംതുണ്ട് പേഴിൻകാട് റൂട്ടിൽ പറമ്പിൽപടി കുരിശിന്മൂടിന് സമീപമാണ് അപകടം. സിമെന്റ് കട്ടയുമായി പോയ ടിപ്പർലോറി കട്ട ഇറക്കുന്നതിന് വേണ്ടി റിവേഴ്സ് എടുക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പടെ നാലുപേരുണ്ടായിരുന്നെങ്കിലും മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പത്തനംതിട്ടയിൽ നിന്ന് അഗ്നിശമനസേനയുടെ രണ്ടുയൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.