പലിശയില്‍ കുറവ് വരുത്തി ബാങ്ക്, ഈ രണ്ട് കാര്യങ്ങള്‍ക്ക് ലോണെടുത്തവര്‍ക്ക് കോളടിക്കും
Tuesday 30 December 2025 12:01 AM IST
മുംബയ്: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകള്‍ കുറച്ചു. 2025 ഡിസംബര്‍ 18 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതുക്കിയ നിരക്കുകള്‍ പ്രകാരം ഭവന വായ്പയുടെ പലിശ 7.45 ശതമാനത്തില്‍ നിന്ന് 7.15 ശതമാനമായും, വാഹന വായ്പയുടേത് 7.90 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായും കുറയും.
വ്യക്തിഗത വായ്പയുടെ പലിശ നിരക്കില്‍ 1.60 ശതമാനത്തിന്റെ വലിയ കുറവു വരുത്തിയതോടെ ഇത് 8.75 ശതമാനത്തില്‍ ലഭ്യമാകും.
കൂടാതെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ഫിനാന്‍സ് വിഭാഗത്തിലെ ഭവന, വാഹന വായ്പകള്‍ക്ക് 0.10 ശതമാനം അധിക ഇളവും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടര്‍ന്ന്, വായ്പയെടുക്കുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭ്യമാക്കുന്നതിനായാണ് ബാങ്ക് ഈ മാറ്റങ്ങള്‍ നടപ്പിലാക്കിയത്.