ആശംസകൾ നേർന്നു

Tuesday 30 December 2025 12:55 AM IST

പത്തനംതിട്ട: ജന്മദിനം ആഘോഷിച്ച മലങ്കര ഓർത്തഡോക്‌സ് സഭാ തുമ്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്തയെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫസർ പി.ജെ.കുര്യൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട്, റോജിപോൾ ദാനിയൽ എന്നിവർ സന്ദർശിച്ച് ആശംസകൾ നേർന്നു. പൊന്നാട അണിയിക്കുകയും ബൊക്ക നൽകി ആദരിക്കുകയും ചെയ്തു.