പുഷ്പാഭിഷേകം ഭക്തിസാന്ദ്രം
Tuesday 30 December 2025 12:06 AM IST
വള്ളിക്കോട് : വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന പുഷ്പാഭിഷേകം ഭക്തിസാന്ദ്രമായി. നാനൂറ് കിലോഗ്രാം പൂക്കൾകൊണ്ടാണ് പത്മനാഭസ്വാമി, മഹാദേവൻ, ദുർഗാദേവി, മഹാഗണപതി നടകളിൽ പുഷ്പാഭിഷേകം നടത്തിയത്. നൂറുകണക്കിന് ഭക്തരാണ് അഭിഷേകത്തിനുള്ള പൂക്കളുമായി ക്ഷേത്രത്തിൽ എത്തിയത്. മുല്ല, തെറ്റി, താമര, റോസ്, തുളസി എന്നീ പൂജാപുഷ്പങ്ങളും മഹാദേവർ നടയിൽ കൂവളത്തിലയും എരിക്കിന്റെ പൂവും ഉപയോഗിച്ചാണ് അഭിഷേകം നടത്തിയത്. അഭിഷേകം, മഹാഗണപതിഹോമം, നവകം, ശ്രീഭൂതബലി, കലശാഭിഷേകം, സദ്യ, ഘോഷയാത്ര തുടങ്ങിയവയും ഉണ്ടായിരുന്നു.