ലഹരിക്കെതിരെ കാൽപന്തുകളി

Tuesday 30 December 2025 12:11 AM IST
ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് ലഹരി വിരുദ്ധ ക്യാമ്പയിനും കാൽപന്തുകളിയും ഉദ്ഘാടനം ചെയ്യുന്നു

ചവറ: ചവറ ബേബിജോൺ മെമ്മോറിയൽ ഗവ. കോളേജിലെ നാഷണൽ സർവീസ് സ്കീം വാർഷിക ക്യാമ്പിനോടനുബന്ധിച്ച് മനയിൽ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ ലഹരിക്കെതിരെ കാൽപന്തുകളി സംഘടിപ്പിച്ചു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് ലഹരി വിരുദ്ധ ക്യാമ്പയിനും കാൽപന്തുകളിയും ഉദ്ഘാടനം ചെയ്തു. മനയിൽ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ആഷിം അലിയാർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജി​. ഗോപകുമാർ, ഡോ. ടി​. തുഷാദ്, പ്രൊഫ. കെ. ശ്രീകല, പ്രൊഫ. കെ.എച്ച്. രാഗേഷ്, ലെഫ്റ്റനന്റ് കിരൺ, വിദ്യാധിരാജ ഗ്രന്ഥശാല പ്രസിഡന്റ് എ.കെ. ആനന്ദകുമാർ, എൻ.എസ്.എസ് വോളണ്ടിൽ ലീഡർമാരായ സുബിൻ സന്തോഷ്, അരുണിമ, അഭിജിത്ത്, ആദിത്യകുമാർ എന്നിവർ സംസാരിച്ചു.