കടലോര ജാഗ്രത സമിതി യോഗം

Tuesday 30 December 2025 12:11 AM IST

തങ്കശ്ശേരി: കോസ്റ്റൽ ഐ ജിയുടെ നിർദ്ദേശാനുസരണം കോസ്റ്റൽ പൊലീസി​ന്റെ നേതൃത്വത്തിൽ പള്ളിത്തോട്ടം പൊലീസും ഫിഷറീസ് വകുപ്പും സംയുക്തമായി​ മത്സ്യത്തൊഴിലാളികൾക്ക് വാടി മത്സ്യ ഭവൻ ഓഫീസിൽ കടലോര ജാഗ്രത സമിതി യോഗ നടത്തി. കടൽ വഴി വരുന്ന ഭീകര പ്രവർത്തനങ്ങൾ, മനുഷ്യക്കടത്ത്, ലഹരിക്കടത്ത് തുടങ്ങി​ വി​വി​ധ വി​ഷയങ്ങൾ ചർച്ച ചെയ്തു. ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമരൻ അദ്ധ്യക്ഷത വഹിച്ചു. കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ പി​. ഗോപി, പള്ളിത്തോട്ടം പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ ഷെഫിക്ക്, ഫിഷറീസ് ഓഫീസർ സ്മിത, കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. കോസ്റ്റൽ പൊലീസ് സി.പി.ഒമാരായ എക്സ്. അനിൽ, റോബിൻ, ഫിഷറീസ് ജീവനക്കാർ, കടലോര ജാഗ്രത സമിതി അംഗങ്ങളായ ജയിംസ്, രാജൻ, സുശീലൻ, പ്രദീപ് എന്നിവർ പങ്കെടുത്തു