ഗാന്ധിഭവനിൽ അഭയം തേടി വൃദ്ധദമ്പതികൾ

Tuesday 30 December 2025 12:13 AM IST
ഗാന്ധിഭവനിൽ എത്തിയ വൃദ്ധ ദമ്പതി​കൾ

പത്തനാപുരം: പാലക്കാട് നൂറനി കറുത്തേടത്ത് വീട്ടിൽ രാംദാസ് (78), നിർമ്മല (67) ദമ്പതികൾ അഭയം തേടി ഗാന്ധിഭവനിൽ എത്തി. വർഷങ്ങൾക്ക് മൂമ്പ് മുംബയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യവേ അപകടത്തിൽപ്പെട്ട് ഇടതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട രാംദാസ് പിന്നീട് ഒരു ടെലിഫോൺ ബൂത്തിൽ ജോലി ചെയ്യവേയാണ് നിർമലയെ വിവാഹം കഴിക്കുന്നത്. ഇവർക്ക് മക്കളോ മറ്റ് അടുത്ത ബന്ധുക്കളോ ഇല്ല. വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ഒരു ജോലിയും ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് രണ്ടുപേർക്കും. ഇതോടെയാണ് അഭയം തേടി ഇവർ ഗാന്ധിഭവനിൽ എത്തിച്ചേർന്നത്. ഇരുവരുടെയും അവസ്ഥ മനസ്സിലാക്കി ഗാന്ധിഭവൻ ഏറ്റെടുക്കുകയായിരുന്നു.