സാംസ്കാരിക സംഗമം

Tuesday 30 December 2025 12:14 AM IST
ശാന്തിഗിരി ആശ്രമം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് സംഘടിപ്പിച്ച സാംസ്കാരിക സംഗമം ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ശാന്തിഗിരി ആശ്രമം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസ് സംഘടിപ്പിച്ച സാംസ്കാരിക സംഗമം ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമത്തിന്റെ സാംസ്കാരിക സംഘടനകളായ വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം, മാതൃമണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ പ്രവർത്തകർ എന്നിവർ സാംസ്കാരിക സംഗമത്തിൽ പങ്കെടുത്തു. വിശ്വ സാംസ്കാരിക സ്വാമി ചൈതന്യ ജ്ഞാന തപസ്വി മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞുങ്ങളുടെ മുന്നിൽ അച്ഛനും അമ്മയും സ്നേഹത്തോടു കൂടി ജീവിക്കണമെന്നും അങ്ങനെ വളർന്നു വരുന്ന കുട്ടികൾ സമൂഹത്തിൽ നന്മയുള്ളവരാകുമെന്നും സ്വാമി പറഞ്ഞു. പരിപാടിയെ തുടർന്ന് അന്നദാനവും പ്രസാദ വിതരണവും നടന്നു. നവോത്ഥാന കേന്ദ്രം കൺവീനർ ആർ. രാജൻ സ്വാഗതം പറഞ്ഞു.