ഹൈന്ദവ അവകാശ പത്രിക സമർപ്പിച്ചു

Tuesday 30 December 2025 12:16 AM IST
ഹൈന്ദവ അവകാശ പത്രിക കൊല്ലം മേയർക്ക് ഹിന്ദു ഐക്യവേദി സമർപ്പിക്കുന്നു

കൊല്ലം: നഗരത്തിലെ ഹൈന്ദവ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂർ തുളസിയുടെ നേതൃത്വത്തി​ൽ അവകാശ പത്രിക മേയർ ഹഫീസിന് നൽകി. ജില്ല നേതാക്കളായ ജി. ഗോപകുമാർ, ആർ.ടി. ശ്യാംകുമാർ, കോർപ്പറേഷൻ സമിതി ജനറൽ സെക്രട്ടറി അജു എന്നിവർ ഒപ്പമുണ്ടായിരുന്നു. ഹൈന്ദവ സമൂഹത്തിന് ഭൂരിപക്ഷമുള്ള കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഹിന്ദു സമൂഹത്തിന്റെ ആചാരാനുഷ്ഠാന പ്രകാരം സംസ്കരിക്കുന്ന രീതിയിലേക്ക് മുളങ്കാടകം, പോളയത്തോട് ശ്മശാനങ്ങൾ നവീകരിക്കുക, പോളയത്തോട്, മുളങ്കാടകം ശ്മശാനങ്ങൾക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് മാറ്റി സ്ഥാപിക്കുക, മുളങ്കാടകം, പോളയത്തോട് ശ്മശാനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സമുദായ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കുക തുടങ്ങി​യ ആവശ്യങ്ങൾ നി​വേദനത്തി​ൽ ഉന്നയി​ച്ചു.