പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കണം

Tuesday 30 December 2025 12:17 AM IST
9-ാമത് പഞ്ചവേദ സദ്മത്തിന്റെ തൊഴിൽ കാർഷിക സമ്മേളനം വേദ പഠന കേന്ദ്രം സംസ്ഥാന സെക്രട്ടറി പി.വിജയബാബു സംസാരിക്കുന്നു

കൊല്ലം: യന്ത്രവത്കരണം, അന്യ സംസ്ഥാന തൊഴിലാളികളുടെ കടന്നുകയറ്റം എന്നി​വയി​ലൂടെ തൊഴിൽ നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന പരമ്പരാഗത തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്നും വിശ്വകർമ്മജരെ ഇ.എസ്.ഐ സ്കീമി​ൽ ഉൾപ്പെടുത്തണമെന്നും ശ്രീ വിശ്വകർമ്മവേദപഠന കേന്ദ്രം സംസ്ഥാന ജനറൽ സെക്രട്ടറി പി. വിജയബാബു ആവശ്യപ്പെട്ടു. 9-ാമത് പഞ്ചവേദ സദ്മത്തിന്റെ തൊഴിൽ കാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. ലോക സംസ്കാരത്തിനും തൊഴിൽ- കാർഷിക മേഖലയുടെ വളർച്ചയ്ക്കും മാനവരാശിയുടെ പുരോഗതിക്കുമായി യത്നിച്ച പരമ്പരാഗത തൊഴിലാളികളെ സമസ്ത രംഗങ്ങളിൽ നിന്നും മാറ്റി നിറുത്തുന്നത് അവസാനി​പ്പി​ക്കണമെന്നും അദ്ദേഹം. പറഞ്ഞു. അഖില കേരള വിശ്വകർമ്മ മഹാസഭ കൊല്ലം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വേദപഠനകേന്ദ്രം ഉന്നതാധികാര സമിതി അംഗം ടി​.പി.ശശാങ്കൻ, ചന്ദ്രമോഹനൻ മുളങ്കാടകം, ആറ്റൂർ ശരച്ചന്ദ്രൻ. എന്നിവർ സംസാരിച്ചു.